The Great Indian Kitchen
2021-01-16
ചില സിനിമകൾ അല്ലെങ്കിൽ രംഗങ്ങൾ ഉണ്ട്, കണ്ട് കഴിഞ്ഞാലും അതിലെ ചില ഭാഗങ്ങൾ നമ്മിൽ തന്നെ തങ്ങി നിൽക്കും. മുൻപ് ഇങ്ങനെ തോന്നിയിട്ടുള്ളത് മമ്മുട്ടിയുടെ പത്തേമാരി കണ്ടപ്പോഴാണ്, ഇപ്പോൾ മഹത്തായ ഇന്ത്യൻ അടുക്കളയിലും.
ഒരു യാഥാസ്ഥിതിക മലയാള കുടുംബത്തിലേക്ക് കല്യാണം കഴിച്ചു വരുന്ന നായികയും പിന്നെ അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇതൊക്കെയാണ് സാധാരണയെന്നും നാട്ടുനടപ്പ് എന്നും പറയുന്ന പുരുഷ മേൽക്കോയ്മ കാണിക്കുന്ന സമൂഹത്തിലേക്കുള്ള നേർകാഴ്ചയാണ് ഈ സിനിമ. കേടുവന്ന സിങ്ക് മുതൽ വെള്ളം അമ്മയോട് എടുത്ത് തരാൻ പറയുന്ന അനിയൻ വരേ നീളുന്നു അത്.
പ്രേത്യേകം ശ്രദ്ധിച്ച ചില കാര്യങ്ങൾ,
- ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ എന്നൊക്കെ പറയുന്നതല്ലാതെ ആർക്കും തന്നെ പേരുണ്ടായിരുന്നില്ല. കഥാപാത്രങ്ങൾ ഒരു പേരിട്ടു ഒതുക്കാൻ താല്പര്യമില്ല എന്ന് പറയുന്നതുപോലെ തോന്നി.
- സിനിമയുടെ ആദ്യ മുതൽ അവസാനം വരെ അതാതു സീനിൽ ഉണ്ടായിരുന്ന ശബ്ദങ്ങൾ അല്ലാതെ പ്രത്യേകിച്ച് പശ്ചാത്തലസംഗീതം ഉണ്ടായിരുന്നില്ല.
എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ എന്ന് തന്നെ പറയാം.